മരട്: തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത കേസില്‍ മുഖ്യപ്രതി പിടിയിലായി. കൊല്ലം മൈനാഗപ്പള്ളി കല്ലുവെട്ടാംകുഴി തെക്കേതില്‍ ‘പിന്പിരി ’ എന്ന എസ്.പി. അരുണ്‍(25)നെയാണ് മരട് പോലീസ് പിടികൂടിയത്. കഴിഞ്ഞ 29ന് മരട് തൈക്കൂടത്തെ അപ്പാര്‍ട്ട്മെന്റിലായിരുന്നു കേസിനാസ്പദമായ സംഭവം. സ്ത്രീയെ പീഡനത്തിനിരയാക്കിയ ശേഷം പ്രതി വീട്ടില്‍നിന്നും പണവും എല്‍സിഡി ടിവിയും മോഷ്ടിക്കുകയും ചെയ്തു.
കൊച്ചി നഗരത്തിലെ ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘത്തിന്റെ മുഖ്യകണ്ണിയായ അരുണ്‍ മുന്‍പും നിരവധി പീഡന കേസുകളില്‍ പ്രതിയായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതിയെ കരുനാഗപ്പള്ളിയില്‍ നിന്നാണ് പിടികൂടിയത്.
രണ്ടാം പ്രതിയും അരുണിന്റ കൂട്ടാളിയുമായ നാസറിനെ ഇനിയു പിടികൂടാനുണ്ട്. കൊല്ലം ജില്ലയില്‍ കൊലപാതകം, മോഷണം, ബലാത്സംഗം ഉള്‍പ്പടെ നൂറോളം കേസുകളില്‍ ഉള്‍പ്പെട്ട കൊടും ക്രിമിനലാണ് ‘കീരി ’ എന്നറിയപ്പെടുന്ന നാസറെന്ന് പോലീസ് പറഞ്ഞു. മരട് എസ്ഐ എം.സുജാതന്‍ പിള്ളയും സംഘവുമാണ് അരുണിനെ അറസ്റ്റുചെയ്തത്.