ശ്രീകണ്ഠപുരം: പയ്യാവൂരില്‍ 23 കാരിയായ സെയില്‍സ് ഗേളിനെ വ്യാപാരി പീഡിപ്പിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് പയ്യാവൂര്‍ ടൗണിലെ വ്യാപാരി ശ്രീകണ്ഠപുരം പഴയങ്ങാടി സ്വദേശി അഷ്‌റഫിനെതിരെ പോലീസ് കേസെത്തു. കഴിഞ്ഞ 16 നായിരുവന്നു കേസിനാസ്പദമായ സംഭവം. ഗോഡൗണില്‍ വസ്ത്രങ്ങള്‍ എടുക്കാന്‍ പോയ യുവതിയെ അവിടെവച്ച് ഇയാള്‍ പീഡിപ്പിച്ചെന്നാണു പരാതി. പ്രതിക്കായി ഇന്നു പുലര്‍ച്ചെ പയ്യാവൂര്‍ എസ്‌ഐ പി.ഉഷാദേവിയുടെ നേതൃത്വത്തില്‍ ഇയാളുടെ വീട്ടില്‍ റെയ്ഡ് നടത്തിയെങ്കിലും പിടികൂടാന്‍ കഴിഞ്ഞില്ല. ഇയാള്‍ ഒളിവില്‍ പോയതായാണു സൂചന.
ഗോഡൗണില്‍ വസ്ത്രങ്ങള്‍ എടുക്കാന്‍ പോയപ്പോള്‍… പയ്യാവൂരില്‍ സെയില്‍സ് ഗേളിനെ പീഡിപ്പിച്ച വ്യാപാരിക്കെതിരേ കേസ്; പ്രതി മുങ്ങി
