ന്യൂഡൽഹി: ഡൽഹി സർവകലാശാല വിദ്യാർഥിനിയെ കൂട്ടമാനഭംഗപ്പെടുത്തിയ കേസിൽ ആറു പേർ അറസ്റ്റിൽ. നെഹ്റു നഗറിലെ പിജിഡിഎവി കോളജിലെ മൂന്നാംവർഷം വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. ഗൗരവ്, സണ്ണി, സച്ചിൻ, റോത്താഷ്, വിനോദ്, ബണ്ടി എന്നിവരെയാണ് അറസ്റ്റ് ചെയ്തതത്.
ഫെബ്രുവരി മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കോളജിൽ നടന്ന പരിപാടിക്ക് ശേഷം പെണ്‍കുട്ടിയെ സുഹൃത്തുകൾക്ക് ചേർന്നു ബൈക്കിൽ റോത്താഷിന്റെ വീട്ടിൽ എത്തിച്ചു. അവിടെ കാത്തുനിന്ന മറ്റുള്ളവർ ചേർന്ന് പെണ്‍കുട്ടിയെ കൂട്ടമാനഭംഗപ്പെടുത്തുകയായിരുന്നു. സംഭവത്തെക്കുറിച്ച് പോലീസിനോട് പരാതി നൽകരുതെന്നും അവർ ഭീഷണിപ്പെടുത്തിയിരുന്നതായി ഡപ്യൂട്ടി കമ്മീഷണർ റോമിൽ ബാനിയ പറഞ്ഞു.
ഫെബ്രുവരി 18ന് പെണ്‍കുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ആറംഗം സംഘത്തെ അറസ്റ്റ് ചെയ്തത്.