പേരൂർക്കട: എൻജിനിയറിംഗ് വിദ്യാർഥിയെ തട്ടിക്കൊണ്ടു പോ യി ബ്ലാക്ക്മെയിൽ ചെയ്തു പണംതട്ടിയെന്ന പരാതിയിൽ രണ്ടു പേർ സിറ്റി പോലീസിന്റെ പിടിയിലായി. പൂന്തുറ മിൽക്ക് കോളനി റോഡിൽ താമസിക്കുന്ന മാഹീൻ കണ്ണ് (32), വട്ടപ്പാറ ശീമവിളമുക്ക് സ്വദേശി ഷീബ (38) എന്നിവരാണ് പിടിയിലായത്. വലിയതുറ സ്വദേശിയായ 23കാരനെ ഓട്ടോയിൽക്കയറ്റിക്കൊണ്ട ുപോയി ബ്ലാക്മെയിലിംഗ് നടത്തി പണം തട്ടിയതനെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ:
മാഹീൻ കണ്ണും ഷീബയും പരിചയക്കാരാണ്. ഇവരാണ് കഴിഞ്ഞ വെള്ളിയാഴ്ച ബ്ലാക്ക്മെയിലിംഗ് ആസൂത്രണം ചെയ്തത്. വിദ്യാർഥിയുടെ വരവും പോക്കും സൂക്ഷ്മമായി നിരീക്ഷിച്ചശേഷമായിരുന്നു പണം തട്ടൽ.
ഓവർബ്രിഡ്ജ് ഭാഗത്ത് ഒരു സ്വകാര്യ സ്ഥാപനത്തിൽനിന്നു ട്യൂഷൻ കഴിഞ്ഞ് ഇറങ്ങിയ വിദ്യാർഥിയെ വീട്ടിൽ കൊണ്ട ുവിടാമെന്നുപറഞ്ഞ് മാഹീൻ കണ്ണ് അടുത്തുകൂടി. ഇടയ്ക്കുവച്ച് ഓട്ടോയിൽ ഷീബയും കയറി.
യാത്രചെയ്യുന്നതിനിടെ, തന്നെ വിദ്യാർഥി ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നു പറഞ്ഞ് ഷീബ ബഹളമുണ്ടാ ക്കാൻ തുടങ്ങി. പണം നൽകിയാൽ വെറുതെവിടാമെന്നും അല്ലാത്തപക്ഷം ആളെക്കൂട്ടുമെന്നുമായി ഷീബയും മാഹീനും. ഭീഷണി പ്പെടുത്തലിനെ തുടർന്ന് കൈവശം പണമില്ലാത്തതിനാൽ അടുത്തുള്ള ഒരു എടിഎമ്മിൽനിന്നു പണം എടുത്തുനൽകി. തുടർന്ന് വിദ്യാർഥിയെ പുളിമൂട് ജംഗ്ഷനിൽ ഇറക്കിവിടുകയായിരുന്നു. ട്രാഫിക് കാമറകളുടെ സഹായത്തോടെ ഷാഡോ പോലീസാണ് മാഹീൻ കണ്ണിന്റെ ഓട്ടോറിക്ഷ തിരിച്ചറിഞ്ഞശേഷം ഇയാളെയും കൂട്ടുപ്രതിയെയും കുടുക്കിയത്.
കണ്ട്രോൾ റൂം എസി സുരേഷ്കുമാർ, വഞ്ചിയൂർ എസ്ഐ അശോകൻ, ഷാഡോ ടീം എസ്.ഐ സുനിൽലാൽ, അംഗങ്ങൾ എന്നിവർ ചേർന്നു പിടികൂടിയ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.