കൽപ്പറ്റ: പ്രായപൂർത്തിയെത്താത്ത ഏഴ് വിദ്യാർഥിനികളെ പീഡിപ്പിച്ച സംഭവത്തിൽ ആറുപേരെ പോലീസ് ചെയ്തു. വയനാട്ടിലെ യത്തീംഖാനയോടനുബന്ധിച്ചുള്ള സ്കൂളിലെ ഏഴ് വിദ്യാർഥിനികളാണ് പീഡനത്തിരയായതായി പരാതിയുള്ളത്. ഈ സ്ഥാപനത്തിലെ അന്തേവാസികളായ പ്ലസ് വണ്‍, പ്ലസ് ടു വിദ്യാർഥിനികളാണ് വയനാട്ടിൽ നിരന്തര ലൈംഗിക ചൂഷണത്തിനു ഇരകളായത്.
കച്ചവടക്കാരനടക്കം ആറു പേരാണ് കുട്ടികളെ ആറു മാസമായി ചൂഷണം ചെയ്തുവന്നിരുന്നതെന്ന് പോലീസ് സ്ഥീരീകരിച്ചു. ഇവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടാകാൻ സാധ്യതയുണ്ടെന്ന് പോലീസ് പറഞ്ഞു. സ്ഥാപനത്തിന്റെ അഡ്മിനിസ്ട്രേറ്റർ നൽകിയ പരാതിയിലാണ് ക്രൈംനന്പർ 150/2017 പ്രകാരം കൽപ്പറ്റ പോലീസ് കേസെടുത്തത്. അടുത്തിടെ കുട്ടികളിൽ ഒരാൾ കടയിൽനിന്നു ഇറങ്ങുന്നതു സ്ഥാപനവുമായി ബന്ധപ്പെട്ട ഒരാൾ കണ്ടതാണ് ഞെട്ടിക്കുന്ന സംഭവത്തിലേക്ക് വെളിച്ചം വീശിയത്. സ്ഥാപന അധികൃതർ കാര്യങ്ങൾ വിശദമായി ചോദിച്ചപ്പോൾ കുട്ടി ചൂഷണവിവരം വെളിപ്പെടുത്തുകയായിരുന്നു.
മൊബൈൽ ഫോണിൽ അശ്ലില വീഡിയോ കാണിച്ചതിനുശേഷം ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതായാണ് പരാതി. സ്കൂളിന് സമീപം കട നടത്തുന്ന യുവാവും സംഘവുമാണ് കുട്ടികളെ പീഡിപ്പിച്ചതെന്നാണ് വിദ്യാർത്ഥിനികൾ നൽകിയിരിക്കുന്ന പരാതി. വിവരം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും കുട്ടികൾ പറഞ്ഞു. കുട്ടികളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി സർട്ടിഫിക്കറ്റ് നൽകണമെന്ന് പോലീസ് ജില്ലാ ആശുപത്രി സൂപ്രണ്ടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികൾ ഉണ്ടെന്ന സംശയത്തിൽ ഇവരെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചു.
മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്ത്! യത്തീംഖാനയിലെ ഏഴ് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച ആറു പേര് അറസ്റ്റില്‍; ഇരയായത് പ്ലസ്വണ്, പ്ലസ്ടു വിദ്യാര്‍ഥിനികള്‍; സംഭവം ഇങ്ങനെ…
