ന്യൂഡൽഹി: നേപ്പാൾ യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച ബിപിഒ ജീവനക്കാരനടക്കം അഞ്ച് അംഗ സംഘം പിടിയിൽ. കിഴക്കൻ ഡൽഹിയിലെ പാണ്ഡവ് നഗറിലാണ് സംഭവം. ഫ്ളാറ്റിൽ പൂട്ടിയിട്ടാണ് യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചത്.
അക്രമികളിൽനിന്നു രക്ഷപ്പെടാൻ ഫ്ളാറ്റിന്റെ ഒന്നാം നിലയിൽനിന്നു ചാടിയാണ് യുവതി രക്ഷപ്പെട്ടത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അനധികൃതമായി തടഞ്ഞുവയ്ക്കൽ, പ്രകൃതിവിരുദ്ധ ലൈംഗികതയ്ക്കുമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
എന്നാൽ യുവതിക്ക് പണം നൽകിയെന്നും തുടർന്ന് അവരുടെ സമ്മത പ്രകാരമാണ് ഫ്ളാറ്റിലെത്തിച്ചതെന്നുമാണ് അറസ്റ്റിലായവർ നൽകിയ മൊഴി. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു. ഇതിനായി സിസിടിവി ദൃശ്യങ്ങളും ഫോണ് കോളുകളും പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു. വിവാഹിതയായ യുവതി രണ്ടു കുട്ടികളുടെ അമ്മയാണ്.