മൂന്നുവര്‍ഷം മുമ്പ് കൂട്ടമാനഭംഗത്തിനിരയായ ദളിത് യുവതി വീണ്ടും അതേ പ്രതികളാല്‍ ആക്രമിക്കപ്പെട്ടു. ഹരിയാനയിലെ റോഹ്തക്കിലാണു സംഭവം. കോളജില്‍നിന്നു തിരിച്ചുവരുന്ന വഴിയില്‍ പ്രതികള്‍ കാറിലെത്തി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തുകയായിരുന്നു. ആക്രമണത്തിനുശേഷം കുറ്റിച്ചെടികള്‍ക്കിടയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. ഇപ്പോള്‍ 20 വയസുള്ള പെണ്‍കുട്ടി 2013ല്‍ പീഡിപ്പിക്കപ്പെട്ടിരുന്നു. കേസില്‍ അഞ്ചു പ്രതികളാണ് ഉണ്ടായിരുന്നത്. ഇതേ പ്രതികള്തന്നെയാണു കഴിഞ്ഞയാഴ്ച വീണ്്ടും യുവതിയെ മാനഭംഗപ്പെടുത്തിയത്.
20 വയസിനടുത്തുള്ള യുവാക്കളാണു പെണ്‍കുട്ടിയെ ആക്രമിച്ചതെന്നും കേസ് ഒത്തുതീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പറഞ്ഞു. മൂന്നു വര്‍ഷം മുമ്പുള്ള കേസില്‍ പ്രതികള്‍ ജാമ്യത്തിലാണ്. ഉയര്‍ന്ന നിലയിലുള്ള കുടുംബങ്ങളില അംഗങ്ങളാണ് പ്രതികളെന്നും കേസ് ഒത്തുതീര്‍പ്പാക്കുന്നതിന് 50 ലക്ഷം രൂപ നല്‍കാമെന്നു വാഗ്ദാനം ചെയ്തതായും കുടുംബാംഗങ്ങള്‍ പറഞ്ഞു. മൂന്നു വര്‍ഷം മുമ്പുണ്്ടായ ആക്രമണത്തിനുശേഷം പെണ്‍കുട്ടിയുടെ കുടുംബം ഭിവാനിയില്നിന്നു റോഹ്തക്കിലേക്കു താമസം മാറിയിരുന്നു. എന്നാല്‍, പിന്തുടര്ന്നെത്തിയ പ്രതികള്‍ പെണ്‍കുട്ടിയെ വീണ്ടം ആക്രമിക്കുകയായിരുന്നു.