കരുനാഗപ്പള്ളി: അഞ്ചംഗ സംഘം വീട്ടിൽ അതിക്രമിച്ചു കടന്നു കയറി വീട്ടുകാരെ ആക്രമിച്ച ശേഷം സ്കൂൾ വിദ്യാർഥിനിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു. ഓച്ചിറ പായിക്കുഴി സ്വദേശിനിയായ പെൺകുട്ടിയെയാണ് കഴിഞ്ഞ ദിവസം ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അഞ്ചംഗ സംഘം പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി കൂട്ടബലാൽസംഗം നടത്തിയതെന്ന് പോലീസ് പറഞ്ഞു.
ഓച്ചിറ പോലീസിൽ വീട്ടുകാർ പരാതി കൊടുത്തതിനെ തുടർന്ന് അന്വേഷണം നടത്തി വരവെ ഒളിവിൽ കഴിഞ്ഞിരുന്ന ക്ലാപ്പന ആയിരംതെങ്ങ് പുത്തൻ പുതുവേൽ വീട്ടിൽ മനു (20), കടൂങ്കൽ പുത്തൻവീട്ടിൽ അഖിൽ (19), പ്രദീഷ് ഭവനത്തിൽ പ്രദീഷ് (18), അനന്തു ഭവനത്തിൽ അനന്തു (20), മുളക്കത്തറ മണ്ണേൽ വീട്ടിൽ വിഷ്ണു (18) എന്നിവരെ കായംകുളം പുതുപ്പള്ളിയിൽ നിന്നും ഓച്ചിറ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ച് പേരേയും കരുനാഗപ്പള്ളി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അറസ്റ്റിലായ മനു 16 വയസുള്ള പെൺകുട്ടിയുടെ പിന്നാലെ നടന്ന് നിരന്തരം ശല്യം ചെയ്യാറുണ്ടെന്നും പ്രേമാഭ്യർഥന നടത്തിയതായും പെൺകുട്ടിയുടെ രക്ഷകർത്താക്കൾ പറയുന്നു