ജയ്പുർ: രാജസ്ഥാനിലെ സ്വകാര്യ സ്കൂളിൽ വിദ്യാർഥിനിയെ എട്ട് അധ്യാപകർ ഒന്നര വർഷത്തോളം പീഡനത്തിനിരയാക്കിയതായി പരാതി. രാജസ്ഥാൻ ബിക്കാനെറിലായിരുന്നു സംഭവം. 13 വയസുള്ള പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്.
അധ്യാപകർ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ഒന്നരവർഷത്തോളം പീഡിപ്പിച്ചതായി പറയുന്നു. പെൺകുട്ടി ഗർഭിണിയായതിനെ തുടർന്ന് ഗർഭം അലസിപ്പിക്കാൻ മരുന്ന് നൽകുകയും ചെയ്തു. അടുത്തിടെ പെൺകുട്ടിക്ക് രക്താർബുദമാണെന്നാണ് കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് പെൺകുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. 2015 ഏപ്രിൽ മാസമാണ് ആദ്യമായി പെൺകുട്ടി പീഡനത്തിന് ഇരയായത്. പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ പോലീസ് കേസെടുത്തു.