പാലപ്രകുന്ന് സ്വദേശി മൂത്തേലി വീട്ടില്‍ ഗോപാ ലകൃഷ്ണന്‍ (68) ആണ് പിടിയിലായത്. ഇരിങ്ങാ ലക്കുട സി.ഐ എം.കെ സുരേഷ് കുമാ റിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അനേഷണത്തില്‍ എസ്.ഐ വി.പി സിബിഷിന്റെ നേതൃത്വത്തില്‍ ഉള്ള സംഘമാണ് ഇയാളെ പിടികൂടിയത്.
ആക്രമണത്തിന് ഇരയായ യുവതി നില വിളിച്ചപ്പോള്‍ ഇയാള്‍ ഇറങ്ങി ഓടുകയായിരുന്നു. പ്രദേശത്ത് മുന്‍പും ഇയാളുടെ ഭാഗത്ത് നിന്ന് സ്ത്രികള്‍ക്ക് ദുരനുഭവം ഉണ്ടായിട്ടുണ്ടെന്ന് പറയപെടുന്നു. പ്രതിയെ ഇരിങ്ങാലക്കുട കോടതിയില്‍ ഹാജരാക്കി. അന്വേഷണസംഘത്തില്‍ സിനീയര്‍ സി.പി.ഓ മുരുകേഷ് കടവത്ത്, ഉല്ലാസ് പി.കെ, സി.പി.ഓ പ്രശാന്ത് കുമാര്‍, വെശാഖ് എന്നിവര്‍ ഉണ്ടായിരുന്നു.