ഹിസാർ: അഞ്ചുവയസുകാരിയെ ക്രൂരമായി മാനഭംഗപ്പെടുത്തിയശേഷം തല്ലിക്കൊന്നു. ഹരിയാനയിലെ ഹിസാറിലാണ് ദാരുണസംഭവം അരങ്ങേറിയത്. ഞായറാഴ്ച രാവിലെയാണു പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
വൈകിട്ട് ഒന്‍പതോടെ അമ്മയ്ക്കൊപ്പം കിടന്നുറങ്ങിയ പെണ്‍കുട്ടിയാണു പീഡിപ്പിക്കപ്പെട്ടത്. രാവിലെ കുട്ടിയെ കാണാതായതിനെ തുടർന്നു അമ്മ അയൽവാസികളോടു തിരക്കി. തുടർന്നു നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. വിറക് ഉപയോഗിച്ച് അതിക്രൂരമായി തല്ലിച്ചതയ്ക്കപ്പെട്ട നിലയിലായിരുന്നു മൃതദേഹമെന്ന് കൊല്ലപ്പെട്ട കുഞ്ഞിന്റെ ബന്ധു പറഞ്ഞു.
പോസ്റ്റ്മോർട്ടത്തിനുശേഷം പോലീസ് മാനഭംഗം സ്ഥിരീകരിച്ചു. കുറ്റക്കാരനെ പിടികൂടാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി ഹിസാർ ഡിഎസ്പി അറിയിച്ചു.