പാറശാല: മാനസിക വൈകല്യമുള്ള വൃദ്ധയെ വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതി പോലീസിന്റ പിടിയിലായി.ചെങ്കല്‍, നൊച്ചിയൂര്‍ പുത്തന്‍വീട്ടില്‍ ക്രിസ്റ്റിന് (27) ആണ് പിടിയിലായത്.കഴിഞ്ഞ എട്ടിന് രാത്രിയിലാണ് സംഭവം നടന്നത്.
പ്രതിയുടെ സമീപവാസിയായ വൃദ്ധയെ വീടിന്റെ പിന് വാതിലിലൂടെ അകത്ത് കയറി ക്രൂരമായി പീഡിപ്പിക്കുകയും 60 രുപ എടുത്ത് മുഖത്ത് എറിഞ്ഞ് കൊടുക്കുകയും ചെയ്ത ശേഷം സംഭവം പുറത്ത് പറഞ്ഞാല്‍ കൊന്ന് കളയുമെന്ന് കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും നാളെ രാത്രിയില്‍ വീണ്ടും വരുമെന്ന് പറഞ്ഞാണ് പ്രതി മടങ്ങിയത് .പിറ്റേ ദിവസം സമീപം താമസിക്കുന്ന മകളോട് വൃദ്ധ സംഭവത്തെ പറ്റി പറയുകയും ബന്ധുക്കള്‍ ചേര്‍ന്ന് രാത്രിയില്‍ പ്രതി വരുന്നതും കാത്ത് ഇരുന്നു.
രാത്രിയില്‍ പ്രതി വീട്ടിനുള്ളില്‍ കയറിയെങ്കിലും ബന്ധുക്കള്‍ ഉണ്ടെന്ന് മനസിലായ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.
ബന്ധുക്കള്‍ പിന്തുടര്ന്നെങ്കിലും പ്രതിയെ പിടികൂടാനായില്ല. ഇവിടെ നിന്ന് രക്ഷപ്പെട്ട പ്രതി ട്രെയിന്‍ മാര്‍ഗ്ഗം എറണാകുളത്ത് എത്തിയ ശേഷം ആലുവ മാര്‍ക്കറ്റില്‍ തട്ടുകടകളില്‍ ജോലി ചെയ്ത് വരികയായിരുന്നു.
ഇവിടെ നിന്നാണ് ഷാഡോ പോലീസ് പ്രതിയെ പിടികൂടിയത്. പ്രതി മുന്‍പും നിരവധി മോഷണക്കേസ്സുകളില്‍ ഉള്‍പ്പെട്ടയാളാണ് നെയ്യാറ്റിന്‍കര സബ്ഡിവിഷനിലെ പല സ്റ്റേഷനുകളില്‍ നടന്ന പല മോഷണ കേസുകളിലും ജയില്‍ ശിക്ഷ അനുഭവിച്ച ശേഷം അടുത്ത കാലത്താണ് പുറത്തിറങ്ങിയത്.
പകല്‍ സമയങ്ങളില്‍ വീട്ടിന് പുറത്തിറങ്ങാതെ രാത്രികാലങ്ങളില്‍ അയല്‍വാസികളുടെ പറമ്പുകളില്‍ കടന്ന് കാര്‍ഷിക വിളവുകള്‍ മോഷണം ചെയ്യുന്നത് പതിവാണെന്നും മൃഗ രതി ഉള്‍പ്പെടെയുളള ക്രൂര വൈകല്യങ്ങള്‍ പുലര്‍ത്തുന്നയാളാണെന്നും പ്രതിയെന്നും പോലീസ് പറഞ്ഞു.
നെയ്യാറ്റില് കര ഡിവൈഎസ്പി.എം.കെ. സുല്‍ഫിക്കര്‍, സിെഐ എസ്. അനില്‍കുമാര്‍ പാറശാല എസ്ഐ പ്രവീണ്‍. എഎസ്ഐ തങ്കരാജ്, ഷാഡോ പോലീസ് എഎസ്ഐ പോള്‍ വിന്, സിപിഒ അജിത്, പ്രവീണ്‍ ആനന്ദ്, ബിജു ,അനീഷ് എന്നിവരാണ്് പ്രതിയെ പിടികൂടിയത്.