ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ പീഡനം, ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കൗമാരക്കാരിയെ കാമുകന്‍ ബലാല്‌സംഗം ചെയ്തു

Rapeeeസോഷ്യല്‍ മീഡിയയിലൂടെയുള്ള പരിചയങ്ങള്‍ ഒരുക്കുന്ന ചതിക്കുഴികള്‍ അവസാനിക്കുന്നില്ല. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട 19കാരിയെ 22കാരന്‍ ബലാല്‌സംഗം ചെയ്തതാണ് ഇക്കൂട്ടത്തിലെ ഏറ്റവും പുതിയ വാര്‍ത്ത. മാസങ്ങള്‍ക്കു മുമ്പാണ് ഫേസ്ബുക്കിലൂടെ ഇരുവരും തമ്മില്‍ പരിചയത്തിലാകുന്നത്. കുറച്ചുദിവസത്തിനു ശേഷം മൊബൈല്‍ നമ്പര്‍ പരസ്പരം കൈമാറിയതോടെ വാട്‌സ് ആപ്പിലൂടെയായി ആശയവിനിമയം. അതേത്തുടര്‍ന്നാണ് നേരിട്ടുകാണാന്‍ തീരുമാനിക്കുന്നത്. എന്നാല്‍ നേരിട്ടു കണ്ടപ്പോള്‍ കാമുകന്റെ സ്വഭാവം മാറി. ഇരുവരും തമ്മില്‍ കൈമാറിയ ലൈംഗികച്ചുവയുള്ള സംഭാഷണങ്ങള്‍ പുറത്തുവിടുമെന്നു പറഞ്ഞ് യുവതിയെ ബലാല്‌സംഗം ചെയ്യുകയായിരുന്നു. ഇതേത്തുടര്‍ന്ന് യുവതി ഡിബി മാര്‍ഗ് പോലീസ് സ്‌റ്റേഷനില്‍ പരാതി കൊടുത്തതിനെത്തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്.

Related posts