ഗുണ്ടൂർ: ഏഴു വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പ്രൈമറി സ്കൂൾ പ്രധാനധ്യാപകൻ അറസ്റ്റിൽ. ആന്ധ്രാപ്രദേശിലെ റായപുഡി ഗ്രാമത്തിലാണ് സംഭവം. പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു.
റായപുഡി ഗ്രാമത്തിലെ സർക്കാർ പ്രൈമറി സ്കൂളിലെ മൂന്നാം ക്ലാസുകാരിയാണ് പീഡനത്തിനിരയായത്. വീട്ടിലെത്തിയ പെൺകുട്ടി ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചു. തുടർന്നാണ് പ്രധാനധ്യാപകനായ സുബ്ബറാവു ലൈംഗീക പീഡനത്തിന് ഇരയാക്കിയെന്ന വിവരം വെളിപ്പെടുത്തുന്നത്. ഇതോടെ പ്രകോപിതരായ മാതാപിതാക്കളും ഗ്രാമവാസികളും സ്കൂളിലെത്തി പ്രതിഷേധിച്ചു.
മാതാപിതാക്കളുടെ പരാതിയിൽ ബുധനാഴ്ച പ്രതിയെ തുള്ളൂർ പോലീസ് കസ്റ്റഡിയിൽ എടുത്തു. കേസിൽ അന്വേഷണം ആരംഭിച്ചതായി തുള്ളൂർ ഡിഎസ്പി വൈ.ശ്രീനിവാസ് റെഡ്ഡി അറിയിച്ചു.
Guntur: A teacher at a Government Primary School in Rayapudi village allegedly molested a 7-year-old student. Police took the accused into custody yesterday. Case registered, investigation underway. #AndhraPradesh pic.twitter.com/VwrOD5g8dF
— ANI (@ANI) August 1, 2019