തിരുവമ്പാടി: 14 വയസുള്ള ആദിവാസി പെണ്‍കുട്ടിയെ അച്ഛന് പീഡിപ്പിച്ചതായി പരാതി. കക്കാടംപൊയില്‍ മേടപ്പാറയിലാണ് സംഭവം. വീട്ടില്‍ നിരന്തരം ബഹളം കേള്‍ക്കുന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് നാട്ടുകാര്‍ ചൈല്‍ഡ് ലൈനില്‍ വിവരം അറിയിക്കുകയായിരുന്നു.
ചൈല്‍ഡ് ലൈനിന്റെ പരാതിയെ തുടര്‍ന്നാണ് തിരുവമ്പാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. കുട്ടിയുടെ അച്ഛന് ഒളിവിലാണ്. രണ്ടു വര്‍ഷം മുമ്പും കുട്ടിയെ പീഡിപ്പിച്ചതിന് ഇയാള്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.