അടൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് പോക്സോ നിയമപ്രകാരം അറസ്റ്റു ചെയ്തു.
അടൂർ കണ്ണങ്കോട് പുതുക്കുഴി മേലേതിൽ നിസറുദ്ദീനെ (38)തിരെയാണ് കൊടുമൺ പോലീസ് അറസ്റ്റു ചെയ്തത്ചൊവ്വാഴ്ച വൈകുന്നേരം ആറോടെ വീട്ടിൽ മറ്റാരും ഇല്ലാതിരുന്നപ്പോൾ ആടിനെ വാങ്ങാനെന്ന വ്യാജേന പെൺകുട്ടിയുടെ വീട്ടിലെത്തിയ ഇയാൾ കുടിക്കാൻ വെള്ളം ചോദിക്കുകയും ഇതെടുക്കാൻ അടുക്കളയിലേക്കു പോയ പെൺകുട്ടിയെ പിന്തുടർന്നെത്തി പീഢിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.
പെൺകുട്ടി ബഹളം വച്ചതോടെ പിക്കപ്പിൽ കയറി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് അടൂർ ഡിവൈഎസ്പി ആർ. ജോസിന്റെ മേൽനോട്ടത്തിൽ കൊടുമൺ എസ്ഐ ആർ. രാജീവ്, അഡീഷണൽ എസ്ഐ വൈ. തോമസ്, എഎസ്ഐ ബിനു, എസ്സിപിഒ സുബാഷ്, സിപിഒ ധന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ അന്വേഷണത്തിനൊടുവിൽ ഇയാളെ കണ്ണങ്കോടു നിന്നും പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ നിസറുദ്ദീനെ റിമാൻഡു ചെയ്തു.