മുംബൈ: മഹാരാഷ്ട്രയിലെ ചന്ദ്രപുർ ജില്ലയിൽ മാനസിക വൈകല്യമുള്ള 27കാരിയെ പീഡിപ്പിക്കുകയും സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്ത അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ഒരാളെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നാഗ്ഭിദ് തഹസിൽ 12നു രാത്രിയാണ് സംഭവം.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിലൂടെ പ്രചരിച്ചിരുന്നു. തുടർന്നാണ് പോലീസ് നടപടി സ്വീകരിച്ചത്.