റാഞ്ചി: ജാർഖണ്ഡിൽ യുവതിയെ മുൻ ഭർത്താവ് ഉൾപ്പെടെ മൂന്നു പേർ അതിക്രൂരമായി കൂട്ടമാനഭംഗത്തിനിരയാക്കി കൊന്നു. ജാർഖണ്ഡിലെ ജാംതാര ജില്ലയിൽ ബുധനാഴ്ച രാത്രിയിലായിരുന്നു സംഭവം. യുവതി കാളി പൂജ കാണുന്നതിനുപോയതായിരുന്നു. യുവതിയുടെ മുൻ ഭർത്താവും കൂട്ടുകാരും ഈസമയം ഇവരെ തട്ടിക്കൊണ്ടുപോയി. വയലിൽ എത്തിച്ച് മാനഭംഗത്തിനിരയാക്കുകയും ചെയ്തു.
അതിക്രൂരമായാണ് പീഡിപ്പിച്ചത്. മാനഭംഗപ്പെടുത്തിയ ശേഷം യുവതിയുടെ സ്വകാര്യഭാഗത്ത് ഇവർ കമ്പ് കയറ്റി. അടുത്ത ദിവസം രാവിലെയാണ് യുവതിയെ സമീപത്തെ വയലിൽ കണ്ടെത്തുന്നത്. നാട്ടുകാർ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവുമായി ബന്ധപ്പെട്ട് യുവതിയുടെ മുൻ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റു രണ്ടു പേർക്കായി തെരച്ചിൽ ആരംഭിച്ചു.