കറുകച്ചാൽ: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ഇരുപതുകാരനെ അറസ്റ്റ് ചെയ്തു. കൂത്രപ്പള്ളി മുകളേൽ പുരയിടം വീട്ടിൽ മനു എന്ന രഞ്ജുരാജുവിനെയാണ് അറസ്റ്റ് ചെയ്തത്. വിവാഹ വാഗ്ദാനം നൽകി ഒരു വർഷമായി പെണ്‍കുട്ടിയ പീഡിപ്പിച്ചു വരികയായിരുന്നു പ്രതി.
ഗർഭിണിയായപ്പോഴാണ് വീട്ടുകാർ അറിഞ്ഞത്. പെണ്‍കുട്ടിയുടെ പരാതി പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. രണ്ടു വർഷം മുന്‍പ് പ്രതിയുടെ പേരിൽ പോക്സോ പ്രകാരം കുറുകച്ചാൽ പോലീസ് മറ്റൊരു കേസെടുത്തിരുന്നു.
കറുകച്ചാൽ സിഐ സി.കെ.മനോജ്, എസ്ഐ ഇ.വി.ഷിബു, എഎസ്ഐ ആർ.സുനിൽ, എസ്്സിപിഒ ആന്റണി പി.ഇ, സിപിഒമാരായ അനിൽകുമാർ ബി, അജിത് പി. മോഹൻ എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷണം നടത്തിയത്.