കോയന്പത്തൂർ: പ്ലസ് ടു വിദ്യാർഥിനിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ 19-കാരനെ പോക്സോ പ്രകാരം അറസ്റ്റു ചെയ്തു. സെൽവപുരം വിഷ്ണു (19)വിനെയാണ് പോലീസ് അറസ്റ്റുചെയ്തത്.
വയറുവേദനയെ തുടർന്ന് മെഡിക്കൽ കോളജിൽ ചികിത്സയ്ക്കെത്തിയ പ്ലസ് ടു വിദ്യാർഥി മൂന്നുമാസം ഗർഭിണിയാണെന്നു പരിശോധനയിൽ കണ്ടെത്തുകയായിരുന്നു.
തുടർന്ന് ചൈൽഡ് ലൈനിലും പോലീസിനും വിവരം നല്കി. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് വിഷ്ണു പിടിയിലായത്. മൂന്നുവർഷമായി ഇരുവരും പ്രണയത്തിലായിരുന്നു. വിവാഹവാഗ്ദാനം നല്‍കിയായിരുന്നു പീഡനമെന്ന് പെണ്‍കുട്ടി മൊഴി നല്കി.