തിരുവനന്തപുരം : യുവതിയായ വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കാട്ടാക്കട വീരണകാവ് കോവിൽവിള കുഴക്കാട് എൽപി സ്കൂളിനു സമീപം കോലിയക്കോട് കിഴക്കുംകര വീട്ടിൽ റെജി എന്നു വിളിക്കുന്ന ജിമ്മി ജോർജ് (25) നെയാണ് വഞ്ചിയൂർ പോലീസ് അറസ്റ്റ് ചെയ്തത്.
യുവതിയുടെ സഹോദരി ഭർത്താവിന്റെ സുഹൃത്തായ പ്രതി യുവതിയുമായി സൗഹൃദത്തിലാവുകയും തുടർന്ന് പ്രതിയുടെ വാടക വീട്ടിൽ എത്തിച്ച് പീഡനം നടത്തിയ ശേഷം വിവരം ഭർത്താവിനെയും ബന്ധുക്കളെയും അറിയിക്കുമെന്നു ഭീഷണിപ്പെടുത്തി തുടർന്നും പീഡിപ്പിച്ചുവരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വഞ്ചിയൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് തുടർന്ന് ശംഖുമുഖം പോലീസ് അസിസ്റ്റന്റ് കമ്മീഷണർ ഷാനിഹാന്റെ നേതൃത്വത്തിൽ വഞ്ചിയൂർ പോലീസ് ഇൻസ്പെക്ടർ സുരേഷ് വി. നായർ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.