ദ്വാരക: ബാലികയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച വിരമിച്ച സൈനിക ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ഡൽഹി ദ്വാരകയിലാണ് സംഭവം. സൈന്യത്തിൽനിന്നു ലഫ്.കേണലായി വിരമിച്ച എഴുപതുകാരനാണു എട്ടു വയസുകാരിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചത്.
ഒരേ അപ്പാർട്ട്മെന്റിലെ താമസക്കാരായിരുന്ന പെണ്‍കുട്ടിയെ ഇയാൾ ലിഫ്റ്റിൽവച്ച് കയറിപ്പിടിക്കുകയായിരുന്നെന്നു പോലീസ് പറഞ്ഞു. പിന്നീട് കുട്ടിയുടെ മാതാപിതാക്കൾ ഇതു സംബന്ധിച്ചു പോലീസിൽ പരാതിപ്പെടുകയായിരുന്നു. കേസ് രജിസ്റ്റർ ചെയ്ത പോലീസ് മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിൽ ബാലികയുടെ മൊഴി രേഖപ്പെടുത്തി.
ഇയാൾക്കെതിരേ മുന്‍പും സമാനരീതിയിലുള്ള പരാതികൾ ഉയർന്നിരുന്നതായും ആരും പരാതി നൽകാത്തതിനെ തുടർന്നാണ് പ്രതി രക്ഷപ്പെട്ടിരുന്നതെന്നും പോലീസ് അറിയിച്ചു.