മകളെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ച ഭര്‍ത്താവിനെ ചുറ്റികയ്ക്ക് അടിച്ചു കൊന്ന് ഭാര്യ.ചെന്നൈ ഒട്ടേരിയിലാണ് സംഭവം. 20കാരിയെയാണ് അച്ഛന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
സംഭവശേഷം ശേഷം രക്തം പുരണ്ട ചുറ്റികയുമായി ഭാര്യ തന്നെ നേരിട്ട് പോലീസില്‍ കീഴടങ്ങുകയും ചെയ്തു.
മദ്യപിച്ചെത്തിയ ഭര്‍ത്താവ് കണ്‍മുന്നില്‍ വച്ച് മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചതോടെയാണ് അമ്മ തലയ്ക്കടിച്ച് കൊന്നത്.
രാത്രി മകളുടെ കരച്ചില്‍ കേട്ട് ഉണര്‍ന്ന അമ്മ കാണ്ടത് മകളെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്ന ഭര്‍ത്താവിനെയാണ്.
അമ്മയും ഇളയ മകനും ചേര്‍ന്ന് പിടിച്ചുമാറ്റാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ ഇരുവരേയും മര്‍ദിച്ചു. ഇതോടെയാണ് കൈയില്‍ കിട്ടിയ ചുറ്റിക കൊണ്ട് ഭര്‍ത്താവിന്റെ തലയ്ക്ക് ആഞ്ഞടിച്ചത്.
പിന്നാലെ മരണം ഉറപ്പാക്കിയ ശേഷം പൊലീസ് സ്റ്റേഷനില്‍ പോയി കീഴടങ്ങി. ആദ്യം കൊലപാതകത്തിന് കേസെടുത്ത പൊലീസ്, പിന്നീട് അതുമാറ്റി സ്വയം സംരക്ഷിക്കുന്നതിനും മകളെ രക്ഷപ്പെടുത്തുന്നതിനും വേണ്ടിയുള്ള പ്രതിരോധത്തിനിടയിലാണ് ഭര്‍ത്താവ് കൊല്ലപ്പെട്ടതെന്ന് കണ്ടെത്തി.
ഗുരുതര വകുപ്പുകള്‍ ഒഴിവാക്കി സ്വയം പ്രതിരോധിക്കുന്നതിന് ഇടയില്‍ സംഭവിച്ചത് എന്നാണ് പോലീസ് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയത്.