ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സോനു എന്ന 25കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ഒൻപതുവയസുകാരിയെ ഇയാൾ തട്ടിക്കൊണ്ടു പോയി ആളൊഴിഞ്ഞ പ്രദേശത്തെ കെട്ടിടത്തിൽ വച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.
തുടർന്ന് പെൺകുട്ടിയെ ഉപേക്ഷിച്ച് ഇയാൾ കടന്നുകളയുകയായിരുന്നു. മാതാപിതാക്കൾ നടത്തിയ തെരച്ചിലിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. പെൺകുട്ടിയുടെ ശരീരത്തിൽ നിരവധി മുറിവുകൾ ഏറ്റിരുന്നുവെന്നും പോലീസ് അധികൃതർ പറഞ്ഞു.
പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ടെന്ന് അറിയിച്ച പോലീസ്, പെൺകുട്ടി ജഹാംഗിർപൂരിലെ ആശുപത്രിയിൽ ചികിത്സയിലാണെന്നും വ്യക്തമാക്കി.