പുതുക്കാട്: കടൽ കാണിക്കാമെന്നു പറഞ്ഞ് പ്രലോഭിപ്പിച്ചു രണ്ട് എട്ടാംക്ലാസ് വിദ്യാർഥിനികളെ കാറിൽ കൊണ്ട ുപോയി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.വെണ്ടോർ തച്ചംകുളം ജിജുവിനെ (ചിപ്പി- 44) ആണ് അറസ്റ്റ് ചെയ്തത്. മണ്ണംപേട്ട കരുവാപ്പടിയിലെ ബേക്കറിയുടമയാണ് ഇയാൾ. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം.
സ്കൂളിലേയ്ക്കു പോകുന്നതിനിടെ ബേക്കറിയിൽ കയറിയ പെണ്‍ക്കുട്ടികളെ പ്രതി കാറിൽ കയറ്റി കൊടുങ്ങല്ലൂരിലെ ബീച്ചിലേക്കു കൊണ്ട ുപോവുകയായിരുന്നു.
കുട്ടികൾ സ്കൂളിലെത്താതിരുന്നതിനെത്തുടർന്ന് സ്കൂൾ അധികൃതർ വീട്ടുകാരുമായി ബന്ധപ്പെട്ടപ്പോഴാണു കുട്ടികൾ ക്ലാസിലേക്കു പോയതായി അറിഞ്ഞത്. ഉടനെ രക്ഷിതാക്കളും സ്കൂൾ അധികൃതരും പോലീസിൽ പരാതി നൽകി. തുടർന്നുള്ള അന്വേഷണത്തിലാണു കുട്ടികൾ പ്രതിയുടെ കാറിൽ പോയകാര്യം അറിയുന്നത്.
തുടർന്നു മൊബൈൽ നന്പർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ ഇയാൾ കൊടുങ്ങല്ലൂർ ഭാഗത്തുണ്ടെന്നറിഞ്ഞു. തുടർന്ന് പോലീസ് പ്രതിയെ വിളിച്ചുവരുത്തുകയായിരുന്നു.
ഇതിനിടെ പുതുക്കാട് എത്തിയ ഇയാൾ കുട്ടികളെ ഓട്ടോറിക്ഷയിൽ കയറ്റി വീട്ടിലേക്കു പറഞ്ഞയച്ചതിനുശേഷമാണു പോലീസ് സ്റ്റേഷനിലേക്ക് എത്തിയത്. കടയിലെത്താറുള്ള കുട്ടികൾക്കു മധുര പലഹാരങ്ങൾ നൽകിയാണ് ഇയാൾ വരുതിയിലാക്കിയത്.
ഇതിനുമുൻപ് ഒരു തവണ ഇയാൾ കുട്ടികളെയും കൊണ്ട് വിനോദയാത്രയ്ക്കു പോയതായി പോലീസ് പറഞ്ഞു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.