മയ്യിൽ: പതിമൂന്നുകാരിയായ എട്ടാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ. മയ്യിൽ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന നാല്പതുകാരനെയാണ് മയ്യിൽ പോലീസ് അറസ്റ്റ് ചെയ്തത്.
2020ലും 2021ലും ആറുമാസത്തോളം ഭീഷണിപ്പെടുത്തി പീഡിപ്പിച്ചിരുന്നതായി പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു. ഇതേത്തുടർന്ന് പെൺകുട്ടി അമ്മയുടെ വീട്ടിലേക്ക് താമസം മാറ്റുകയായിരുന്നു.
കഴിഞ്ഞ ദിവസം സ്കൂളിൽ നടന്ന കൗൺസലിംഗിലാണ് പെൺകുട്ടി പീഡനവിവരം പറഞ്ഞത്. തുടർന്ന് സ്കൂൾ അധികൃതർ കണ്ണൂർ ചൈൽഡ് ലൈനിൽ അറിയിക്കുകയായിരുന്നു. ചൈൽഡ് ലൈൻ അധികൃതരുടെ നിർദേശപ്രകാരമാണ് പോലീസ് കേസെടുത്തത്.