അച്ഛന്റെ മകന്‍! എട്ടു വയസുകാരിയെ പീഡിപ്പിച്ച 13 കാരന്‍ പിടിയില്‍; പീഡനക്കേസില്‍ ജയില്‍ ശിക്ഷ അനുവഭിച്ചു ജാമ്യത്തിലിറങ്ങിയ പ്രതിയുടെ മകനാണ് 13കാരന്‍; സംഭവം കുറവിലങ്ങാട്

കോ​ട്ട​യം: എ​ട്ടു​ വയസുകാ​രി​യെ പി​ഡീ​പ്പി​ച്ച 13 വ​യ​സു​കാ​ര​നെ പോ​ലീ​സ് പി​ടി​കൂ​ടി. ​ പീ​ഡ​ന​ക്കേ​സി​ൽ ജ​യി​ൽ ശി​ക്ഷ അ​നു​വ​ഭി​ച്ചു ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ പ്രതിയുടെ മകനാണ് 13കാരൻ. മാ​താ​പി​താ​ക്ക​ൾ ഇ​ല്ലാ​തി​രു​ന്ന സ​മ​യ​ങ്ങ​ളി​ൽ 13കാ​ര​ൻ പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടി​ലെ​ത്തി നി​ര​ന്ത​ര​മാ​യി പി​ഡീ​പ്പി​ച്ചു​വ​രി​ക​യാ​യി​രു​ന്നു​വെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം പീ​ഡി​പ്പി​ച്ച​ശേ​ഷം പെ​ണ്‍​കു​ട്ടി​യു​ടെ കൈ​യും കാ​ലു​ക​ളും 13കാ​ര​ൻ കെ​ട്ടി​യി​ട്ടു.

ഈ ​സം​ഭ​വ​ങ്ങ​ളെ​ല്ലാം പെ​ണ്‍​കു​ട്ടി​യു​ടെ അ​ഞ്ചു വ​യ​സു​കാ​ര​ൻ ക​ണ്ടു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു. മാ​താ​പി​താ​ക്ക​ൾ ജോ​ലി​ കഴിഞ്ഞ് തി​രി​കെ വീ​ട്ടി​ൽ എ​ത്തി​യ​പ്പോ​ൾ അ​ഞ്ചു വ​യ​സു​കാ​ര​ൻ കാ​ര്യ​ങ്ങ​ൾ പ​റ​യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു പോ​ലീ​സി​ൽ പ​രാ​തി ന​ൽകി.പോ​ലീ​സ് പെ​ണ്‍​കു​ട്ടി​യെ പാ​ലാ​യി​ലെ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കി​യ​പ്പോ​ൾ പെ​ണ്‍​കു​ട്ടി പീഡി​പ്പി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നു വ്യ​ക്ത​മാ​യി.

സം​ഭ​വ​ത്തെ​ക്കു​റി​ച്ചു പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യും പെ​ണ്‍​കു​ട്ടി​യോ​ടും സ​ഹോ​ദ​ര​നോ​ടും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ചോ​ദി​ച്ച​റിയുകയും ചെയ്തു. അ​ഞ്ചു​വ​യ​സു​കാ​ര​നെ​യും 13കാ​ര​ൻ പ്ര​കൃ​തിവി​രു​ദ്ധ പി​ഡ​ന​ത്തി​നി​ര​യാ​ക്കി​യി​ട്ടു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. 13 കാ​ര​നെ​തി​രെ പോ​ക്സോ നി​യ​മ​പ്ര​കാ​ര​ം കുറവിലങ്ങാട് പോലീസ് കേ​സ് ര​ജി​സ്റ്റ​ർ ചെയ്തു.

Related posts