ബന്ധുക്കള്‍ ശത്രുക്കള്‍! മൂന്നര വയസുകാരിയെ മാനഭംഗപ്പെടുത്തയ ബന്ധുക്കള്‍ക്കെതിരേ കേസ്; സംഭവത്തെ കുറിച്ച് ചിങ്ങവനം പോലീസ് പറയുന്നതിങ്ങനെ…

ചി​ങ്ങ​വ​നം: മൂ​ന്ന​ര വ​യ​സു​കാ​രി​യെ മാനഭഗത്തിനി​ര​യാ​ക്കി​യ സം​ഭ​വ​ത്തി​ൽ ബന്ധുക്കൾക്കെതിരേ ചി​ങ്ങ​വ​നം പോ​ലീ​സ് പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്തു. ചി​ങ്ങ​വ​നം സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ താ​മ​സി​ക്കു​ന്ന ഷാ​ന​വാ​സ്(26), വി​നീ​ഷ്(32) എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്.

സം​ഭ​വ​ത്തെ കു​റി​ച്ച് ചി​ങ്ങ​വ​നം പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ: അ​ങ്ക​ണ​വാ​ടി​യി​ൽ പ​ഠി​ച്ചു കൊ​ണ്ടി​രു​ന്ന കു​ട്ടി​യി​ൽ അ​സ്വ​ഭാ​വി​ക​ത ക​ണ്ട​തി​നെ തു​ട​ർ​ന്ന് സ​മീ​പ​ത്തെ ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ വി​വ​രം അ​റി​യി​ക്കു​ക​യും, ന​ഴ്സ് വ​ന്നു പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ചെ​യ്തു. തു​ട​ർ​ന്നാ​ണ് കു​ട്ടി​യെ നി​ര​വ​ധി ത​വ​ണ പീ​ഡി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന് അ​റി​യു​ന്ന​ത്.

കു​ട്ടി​യു​ടെ അ​മ്മ​യെ വി​വ​രം അ​റി​യി​ക്കു​ക​യും തു​ട​ർ​ന്ന് വ​നി​താ സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കു​ക​യു​മാ​യി​രു​ന്നു. വ​നി​താ സ്റ്റേ​ഷ​ൻ എ​സ്ഐ ഉ​ഷാ​കു​മാ​രി സ്ഥ​ല​ത്തെ​ത്തി കു​ട്ടി​യു​ടെ മൊ​ഴി​യെ​ടുത്തു. തു​ട​ർ​ന്ന് ചി​ങ്ങ​വ​നം പോ​ലീ​സി​ന് കേ​സ് കൈ​മാ​റു​ക​യു​മാ​യി​രു​ന്നു. പ്ര​തി​ക​ളെ ചി​ങ്ങ​വ​നം പോ​ലീ​സ് അ​ന്വേ​ഷി​ച്ചു വ​രു​ന്നു.

Related posts