പീഡനക്കേസില്‍ അകത്തായ മുന്‍ മിസ്റ്റര്‍ ഇന്ത്യ മുരളി കുമാറിന് ജയിലില്‍ കിട്ടുന്നത് സാധാ തടവുകാര്‍ക്ക് കിട്ടുന്ന ഭക്ഷണം മാത്രം. അമ്പത് മുട്ടയുടെ വെള്ളയും രണ്ടരക്കിലോ കോഴിയിറച്ചിയും കഴിച്ച് മണിക്കൂറുകള്‍ വ്യായാമവും ചെയ്താണ് മിസ്റ്റര്‍ ഇന്ത്യയും നേവി ഉദ്യോഗസ്ഥനുമായ മുരളി കുമാര്‍ ശരീര സൗന്ദര്യം നിലനിര്‍ത്തിയിരുന്നത്. ജയിലിലെത്തിയതോടെ ഇദ്ദേഹത്തിന്റെ ഭക്ഷണക്രമം ആകെ താളം തെറ്റിയിരിക്കുകയാണ്. തിങ്കള്‍ രാവിലെ നാല് ചപ്പാത്തി (200 ഗ്രാം) ചൊവ്വ , വ്യാഴം ശനി രാവിലെ ഉപ്പുമാവ്, ഇടയ്ക്ക് ഇഡ്ഡലി. ഉച്ചയ്കും രാത്രിയിലും ചോറ് (ഷുഗര്‍ രോഗിയെങ്കില്‍ മാത്രം ആവശ്യപ്പെട്ടാല്‍ ചപ്പാത്തി) ഒരു ദിവസം മട്ടന്‍, രണ്ടു ദിവസം ഉച്ചയ്ക്ക് മീന്‍ കറി എന്നിങ്ങനെയാണ് ജയിലില്‍ ലഭിക്കുന്നത്.
എന്നാല്‍ രണ്ടു തവണ മിസ്റ്റര്‍ ഏഷ്യ വരെയായ നേവി ഉദ്യോഗസ്ഥനോട് മാനുഷിക പരിഗണനയോടെയാണ് ജയില്‍ അധികൃതര്‍ പെരുമാറുന്നത്. പീഡനത്തിനിരയായി അമിത രക്തസ്രാവത്തെ തുടര്‍ന്നു കുടമാളൂരിലെ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്ന യുവതി അപകടനില തരണം ചെയ്തു. ഒരു മാസം വിശ്രമിച്ചെങ്കില്‍ മാത്രമേ യുവതിയ്ക്ക് നടന്നു തുടങ്ങാന്‍ സാധിക്കുകയുള്ളുവെന്നാണ് സൂചന. അതേസമയം തന്നെ മുരളീകുമാറിനെതിരായ കേസിന്റെ സത്യാവസ്ഥ അന്വേഷിക്കണമെന്ന ആവശ്യവും ശക്തമാണ്.
മുരളിയ്ക്കൊപ്പം യുവതി സ്വന്തം ഇഷ്ടപ്രകാരമാണ് ഹോട്ടലില്‍ എത്തിയതെന്നു തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചതായാണ് സൂചനകള്‍. അന്വേഷണത്തിന്റെ ഭാഗമായി ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ ഡിവൈഎസ്പി ആര്.ശ്രീകുമാര്‍ ശേഖരിച്ചതായി സൂചനയുണ്ട്. ഈ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം അന്വേഷണത്തിന്റെ ഭാഗമായി കൂടുതല്‍ നടപടികളിലേയ്ക്കും പൊലീസ് കടക്കും. ഇതിനിടെ പെണ്‍കുട്ടിയ്ക്കു മാരകമായി പരിക്കേറ്റ സംഭവത്തില്‍ ദുരൂഹതയുണ്ടോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്.