മഞ്ചേരി: പത്തുവയസുകാരിയായ ദളിത് വിദ്യാർഥിനിയെ വാർഡ് കൗണ്‍സിലർ ലൈംഗിക പീഡനത്തിന് വിധേയനാക്കിയെന്ന് പരാതി. മഞ്ചേരി നഗരസഭയിലെ കൗണ്‍സിലർക്കെതിരെയാണ് കുട്ടിയുടെ രക്ഷിതാവ് പോലീസിൽ പരാതി നൽകിയത്.
അയൽവീട്ടിൽ വിരുന്നിനെത്തിയ ബന്ധുവായ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് ആരോപണം. ആരോപണത്തെ തുടർന്ന് കൗണ്‍സിലറും വീട്ടുകാരും ഒളിവിൽ പോയതായും പറയുന്നു. ബാലികയെ മഞ്ചേരി ഗവണ്മെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ പട്ടികജാതി ക്ഷേമസമിതിയും മംഗലശേരിയിലെ ക്ലബ് പ്രവർത്തകരും കൗണ്‍സിലറുടെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം ആരംഭിച്ചു.