ലക്നോ: ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി നിരവധി തവണ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ഭദോഹി റെയിൽവേ സ്റ്റേഷനിൽനിന്ന് ട്രെയിനിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് 21കാരനായ പ്രതി പിടിയിലാകുന്നത്.
ജൂലൈ 30ന് വൈകുന്നേരം വീട്ടിൽനിന്ന് ഇറങ്ങിയ പെൺകുട്ടി തിരിച്ചെത്തിയില്ലെന്നു കാണിച്ച് കോട്വാലിയിൽ താമസിക്കുന്ന സഹോദരനാണ് പോലീസിൽ പരാതി നൽകിയത്.
തുടർന്നു നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിടികൂടുകയും പെൺകുട്ടിയെ കണ്ടെത്തുകയും ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.