മുംബൈ: അന്ധേരി ഈസ്റ്റിൽ അനധികൃതമായി പ്രവര്‍ത്തിച്ച ഡാൻസ് ബാറിൽനിന്ന് 24 പെണ്‍കുട്ടികളെ പോലീസെത്തി രക്ഷിച്ചു. ഡാന്‍സ് ബാറിലുണ്ടായിരുന്ന പെണ്‍കുട്ടികളിലൊരാൾ നല്കിയ പരാതിയെ തുടർന്നാണു പോലീസ് റെയ്ഡിന് എത്തിയത്.
നിരന്തരം ലൈംഗിക ചൂഷണത്തിന് വിധേയരാക്കുക, മര്‍ദിക്കുക, സൗകര്യങ്ങളൊന്നുമില്ലാതെ പാര്‍പ്പിക്കുക എന്നൊക്കെയായിരുന്നു പരാതി. ഇടപാടുകാരെന്ന വ്യാജേന എത്തി പരിശോധന നടത്തിയശേഷമായിരുന്നു പോലീസ് നടപടി. ഡാന്‍സ് ബാറിനുള്ള അനുമതി പത്രങ്ങളൊന്നും ഉടമകള്‍ക്ക് ഹാജരാക്കാനായില്ല.
ബാര്‍ താല്കാലികമായി പൂട്ടിയ പോലീസ്, ഉടമകൾക്കെതിരേ കേസെടുത്തു. പെൺകുട്ടികളെ അഭയ കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരുടെ മൊഴിയെടുത്തശേഷമായിരിക്കും ഉടമകൾക്കെതിരേ കൂടുതല്‍ നടപടി ഉണ്ടാവുക.