ഇരിട്ടി: ആറളം ഫാമിൽ താമസിക്കുന്ന തൊണ്ണൂറ്റിരണ്ടികാരിയെ പീഡിപ്പിച്ചെന്ന പരായിൽ കീഴ്പ്പള്ളി സ്വദേശിയായ നാല്പത്തിയഞ്ചുകാരനെ ആറളം എസ്ഐ കെ.ടി. ശ്രീനിവാസൻ കസ്റ്റഡിയിലെടുത്തു. നാലുദിവസം മുന്നെ തന്നെ ഇയാൾ പീഡിപ്പിച്ചെന്നും താൻ അവശനിലയിൽ ആയിരുന്നുവെന്നും പറഞ്ഞ് കഴിഞ്ഞദിവസമാണ് വയോധിക ട്രൈബൽ പ്രമോട്ടർമാർ മുഖേന ആറളം പോലീസിൽ പരാതി നൽകിയത്.
ഇന്നുരാവിലെ ഇയാളെ കസ്റ്റഡിയിലെടുത്തു. വയോധികയെ തലശേരി ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. ഇരിട്ടി ഡിവൈഎസ്പി സാജു കെ. ഏബ്രഹാമിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്