കോയമ്പത്തൂർ: പിറന്നാൾ ആഘോഷിക്കാൻ ആൺസുഹൃത്തിനൊപ്പം പാർക്കിലെത്തിയ പതിനൊന്നാം ക്ലാസുകാരിയെ ആറംഗ സംഘം മാനഭംഗപ്പെടുത്തി. തമിഴ്നാട്ടിലെ കോയമ്പത്തൂരിലാണ് സംഭവം. കേസിൽ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു.
നവംബർ 26ന് രാത്രി ഒമ്പതോടെയാണ് സംഭവം. പിറന്നാൾ ആഘോഷത്തിന് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെൺകുട്ടിയെ സംഘം ആക്രമിക്കുകയും ആളൊഴിഞ്ഞ സ്ഥലത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി മാനഭംഗപ്പെടുത്തുകയുമായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും ഗുണ്ടാസംഘം പകർത്തി.
പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതികൾക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. മഹിളാ കോടതിയിൽ ഹാജരാക്കിയ നാലു പ്രതികളെ കസ്റ്റഡിയിൽ വിട്ടു. ഒളിവിലുള്ള മറ്റ് രണ്ടു പേർക്കായി തെരച്ചിൽ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.