കേളകം: ബധിരയും മൂകയുമായ വീട്ടമ്മയേയും മകളെയും പീഡിപ്പിച്ച സംഭവത്തില്‍ പോലീസ് പ്രതികളെ പിടികൂടാതെ അലംഭാവം കാണിക്കുകയാണെന്നാരോപിച്ച് കോണ്‍ഗ്രസ് കണിച്ചാര്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ കേളകം പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.
കോണ്‍ഗ്രസ് പേരാവൂര്‍ ബ്ലോക്ക് പ്രസിഡന്റ് സണ്ണി മേച്ചേരി ഉദ്ഘാടനം ചെയ്തു. ഭരണ സ്വാധീനത്തിൽ പ്രതികൾ നിയമത്തെ വെല്ലുവിളിച്ചു നടക്കുകയാണെന്ന് സണ്ണി മേച്ചേരി ആരോപിച്ചു. മണ്ഡലം പ്രസിഡന്റ് സി.എം. മാണി അധ്യക്ഷത വഹിച്ചു.
ഡിസിസി ജനറല്‍ സെക്രട്ടറി ലിസി ജോസഫ്, കണിച്ചാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സെലിന് മാണി , സ്റ്റാനി എടത്താഴെ, മൈക്കിള്‍ ടി. മാലത്ത്, ശ്രീകുമാര്‍ കൂടത്തില്‍, വര്‍ഗീസ് ജോസഫ്, വിനോയ് ജോര്‍ജ്, ബാബു പൂന്തുറ, കെ.കേളപ്പന്, ജൂബിലി ചാക്കോ, മേരിക്കുട്ടി തോമസ്, സിജി ടോമി, സന്തോഷ് പെരേപ്പാടന് എന്നിവർ നേതൃത്വം നൽകി.