കളമശേരി: ഭിന്നശേഷിക്കാരിയായ സ്ത്രീയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച് ഒളിവിൽ പോയ പ്രതിയെ ആലപ്പുഴയിൽനിന്ന് കളമശേരി പോലീസ് പിടികൂടി. കളമശേരി വട്ടേക്കുന്നം പട്ടാളം നാസർ റോഡിൽ സിദ്ദിഖ് (47) ആണ് പിടിയിലായത്.
വ്യാഴാഴ്ച രാത്രിയാണ് ആലപ്പുഴയിൽ നിന്ന് ഇയാളെ പിടികൂടിയത്. ശ്രവണ പരിമിതിയുള്ള സ്ത്രീയെ പീഡിപ്പിച്ചതായി പോലീസിൽ പരാതി ലഭിച്ചതിനെത്തുടർന്ന് ഇയാൾ ഒളിവിൽ പോവുകയായിരുന്നു. രണ്ടു മാസം മുമ്പാണ് സംഭവം നടന്നത്.
പ്രതി രണ്ടു പ്രാവശ്യം മുൻകൂർ ജാമ്യത്തിനു ശ്രമിച്ചങ്കിലും കോടതി തള്ളിയിരുന്നു. വിവാഹിതനായ പ്രതി ആലപ്പുഴയിൽ മറ്റൊരു സ്ത്രീയോടൊപ്പം ഒളിച്ചു താമസിക്കുന്നതായാണ് പോലീസ് കണ്ടെത്തിയത്. കളമശേരി പോലീസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ ആലപ്പുഴയിൽ നിന്ന് അറസ്റ്റുചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.