സീതാപുർ: മകളെ മറ്റു രണ്ടുപേർക്കൊപ്പം കൂട്ടമാനഭംഗം ചെയ്ത അച്ഛനായിട്ടുള്ള തെരച്ചിൽ ശക്തമാക്കി പോലീസ്. ഉത്തർപ്രദേശിലെ സീതാപൂരിൽ ഈ മാസം പതിനഞ്ചിനായിരുന്നു സംഭവം. അച്ഛനടക്കം രണ്ടുപേർ ഒളിവിലാണ്. ഒരു കുട്ടിയുടെ അമ്മയായ, ഭർത്താവിൽനിന്നു വേർപിരിഞ്ഞുകഴിഞ്ഞ യുവതിയെയാണ് മൂന്നു പേർ ചേർന്നു പീഡിപ്പിച്ചത്.
അച്ഛനൊപ്പം കഴിഞ്ഞിരുന്ന യുവതിയെ കഴിഞ്ഞ ദിവസം ഇയാൾ സമീപത്തെ ഒരു വിപണനമേളയ്ക്കായി കൂട്ടിക്കൊണ്ടുപോയിരുന്നു. ഇവിടെവച്ച് മറ്റൊരാൾക്കൊപ്പം പോകാൻ അച്ഛനും ഇയാളുടെ സുഹൃത്തും യുവതിയെ നിർബന്ധിച്ചു. ഇതിനു വിസമ്മതിച്ചപ്പോൾ മൂവരും ചേർന്ന് യുവതിയെ പ്രതികളിലൊരാളുടെ വീട്ടിൽ എത്തിച്ചു പൂട്ടിയിട്ടു പീഡിപ്പിക്കുകയായിരുന്നു.
18 മണിക്കൂർ തടവിനുശേഷം യുവതി തടവിലാക്കിയിരുന്ന വീട്ടിൽനിന്നു രക്ഷപ്പെട്ടു. സംഭവം അമ്മയോടു പറയുകയും ഇരുവരും ചേർന്നു പോലീസ് പരാതിപ്പെടുകയായിരുന്നു. യുവതിയെ പീഡിപ്പിച്ച മൂന്നു പേരിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മുപ്പത്തഞ്ചുകാരിയായ 20 വർഷം മുന്പായിരുന്നു യുവതിയുടെ വിവാഹം.