ഫേസ്ബുക്ക് വഴി പരിചയപെട്ട സുഹൃത്തിന്റെ ജന്മദിനാഘോഷ വേളയില്‍ 24 കാരിയായ എം ബി എ വിദ്യാര്‍ത്ഥിയെ സുഹൃത്ത് ക്രൂരമായി ബലാല്‍സംഗം ചെയ്തു.കഴിഞ്ഞ ശനിയാഴ്ച രാത്രി എച് എ എല്‍ ഏരിയയില്‍ ആണ് സംഭവം നടന്നത്.
വിഷയവുമായി ബന്ധപ്പെട്ട് ദോഡഡനക്കുന്തിയില് താമസിക്കുന്ന ആന്ധ്ര പ്രദേശ് കര്‍നൂല്‍ സ്വദേശി ആദിത്യ .കെ .ക്ക് എതിരെ പോലീസ് കേസ് എടുത്തു അറെസ്റ്റ് ചെയ്തു.
എം ബി യെ വിദ്യാര്‍ഥിനിയുടെ സുഹൃത്ത് ആണ് ആരിഫ് ,ഇവര്‍ രണ്ടു പേരും ഫേസ്ബുക്ക് വഴി പരിചയപ്പെട്ടത് ആയിരുന്നു.തന്റെ ജന്മദിനം ആഘോഷിക്കാന്‍ യുവതിയെ ആരിഫ് തന്റെ ഫ്ലാറ്റിലേക്ക് ക്ഷണിക്കുകയായിരുന്നു.ആദിത്യ ആരിഫിന്റെ അതെ ഫ്ലാറ്റില്‍ ആണ് താമസിക്കുന്നത്.
ശനിയാഴ്ച രാത്രി ജന്മദിനഘോഷത്തില്‍ ആരിഫും,ആദിത്യയും,എം ബി യെ വിദ്യാര്‍ഥിനിയും മദ്യപിച്ചതിന് ശേഷം,യുവതി ബെഡ് റൂമില്‍ വിശ്രമിക്കുകയായിരുന്നു.ഭക്ഷണം വാങ്ങാന്‍ വേണ്ടി ആരിഫ് പുറത്തേക്ക് പോയ തക്കം നോക്കി ആദിത്യ മുറിയില്‍ കടക്കുകയും യുവതിയെ ക്രൂരമായി ബലാല്‍സംഗം ചെയ്യുകയുമായിരുന്നു എന്നാണ് കേസ്.തിരിച്ചു വന്ന ആരിഫിനോട് യുവതി വിഷയം പറയുകയും ചെയ്തു.
ഞായറാഴ്ച പുലര്‍ച്ചെ തന്നെ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു,അരിഫിനെ ചോദ്യം ചെയ്ത പോലീസ് മൊഴി രേഖപ്പെടുത്തി,ആദിത്യയെ മജിസ്ട്രട്ടിന് മുന്നില്‍ ഹാജരാക്കി റിമാണ്ട് ചെയ്തു,മാര്‍ത്തഹള്ളിയിലെ സോഫ്റ്റ്വെയര് കമ്പനിയിലെ ജീവനക്കാരന് ആണ് ആദിത്യ.യുവതിയെ മെഡിക്കല്‍ ചെക്ക്അപ്പിന് വിധേയയാക്കി.