ഏഴാംക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പെണ്‍കുട്ടിയുടെ പിതാവും അയല്‍വാസികളായ ബന്ധുക്കളും ഉള്‍പ്പെടെ നാലുപേരെ പോലീസ് അറസ്റ്റു ചെയ്തു. ഇവരെല്ലാം പ്രദേശത്തെ അറിയപ്പെടുന്ന ആര്‍എസ്എസ് -ബിജെപി പ്രവര്‍ത്തകരാണ്. 13 വയസുള്ള പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ സ്‌കൂള്‍ അധികൃതര്‍ കൗണ്‍സിലിംഗിനു വിധേയമാക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്.
അമ്മ തൊഴിലുറപ്പ് ജോലിക്ക് പോകുമ്പോഴാണ് പിതാവ് പീഡിപ്പിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. ടിവി കാണുവാന്‍ അയല്‍വീട്ടില്‍ പോകുമ്പോഴാണ് ബന്ധു പീഡിപ്പിച്ചിരുന്നത്. മറ്റു പ്രതികളും അയല്‍വീടുകളിലാണ് താമസിക്കുന്നത്. രണ്ടുവര്‍ഷത്തോളമായി കുട്ടി തുടര്‍ച്ചയായ പീഡനത്തിനിരയായെന്ന് പോലീസ് പറഞ്ഞു.
മൊഴി രേഖപ്പെടുത്തി വൈദ്യപരിശോധനയ്ക്കു വിധേയയാക്കിയശേഷം കുട്ടിയെ അമ്മയോടൊപ്പം അയച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ ജുവനൈല്‍ഹോമിലേക്ക് അയച്ചു.