ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ ഭര്‍ത്താവിനെ ബന്ദിയാക്കിയശേഷം യുവതിയെ തോക്കിന്‍ മുനയില്‍ നിര്‍ത്തി മാനഭംഗപ്പെടുത്തിയതായി പരാതി. വെള്ളിയാഴ്ച രാവിലെ മൂന്നു മാസം പ്രായമുള്ള കുഞ്ഞുമായി ദന്പതികള്‍ മുസാഫര്‍നഗറിനു സമീപമുള്ള ബസേര ഗ്രാമത്തില്‍ പോയശേഷം മോട്ടോര്‍ സൈക്കിളില്‍ മടങ്ങുന്‌പോഴായിരുന്നു സംഭവമുണ്ടായത്.
കാറിലെത്തിയ അക്രമികള്‍ മോട്ടോര്‍ സൈക്കിളില്‍നിന്ന് ദന്പതികളെ തള്ളിയിട്ടശേഷം കരിന്പിന്‍ തോട്ടത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി. തടയാന്‍ ശ്രമിച്ച ഭര്‍ത്താവിനെ മര്‍ദിച്ചശേഷം കെട്ടിയിട്ടു. പിന്നീടാണ് യുവതിയെ തോക്കിന്‍ മുനയില്‍ നിര്‍ത്ത മാനഭംഗപ്പെടുത്തിയത്. കുട്ടിയെ കൊല്ലുമെന്ന് അക്രമികള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. നാട്ടുകാരാണ് പിന്നീട് ഇവരെ രക്ഷപ്പെടുത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഉയര്‍ന്ന പോലസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.