പൊൻകുന്നം: പീഡനക്കേസിലെ പ്രതി 21 വർഷത്തിനു ശേഷം പിടിയിൽ. പൂവരണി, മണക്കുന്ന് തെക്കേമഠത്തിൽ വീട്ടിൽ ബെന്നി ചാക്കോ (51) ആണ് പിടിയിലായത്. പത്തു വർഷം മുന്പ് പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചശേഷം ഒളിവിൽ പോയതാണ് ഇയാൾ.
21 വർഷം മുന്പ് പാലായിൽ വീട്ടമ്മയെ പീഡിപ്പിച്ച കേസിലും ഇയാൾ പ്രതിയാണ്. എറണാകുളത്ത് ഹോസ്റ്റലിൽ താമസിക്കുന്ന കുട്ടി മാസങ്ങളായി വിഷാദത്തിൽ ഇരിക്കുന്നത് കണ്ട് ഹോസ്റ്റൽ അധികൃതർ ചോദിച്ചറിഞ്ഞപ്പോളാണ് പീഡന വിവരം പുറത്തറിയുന്നത്.
തുടർന്ന് കുട്ടിയും മാതാവും എറണാകുളത്ത് പോലീസലിറയിക്കുകയായിരുന്നു. മുന്പ് ഇവർ പൊൻകുന്നത്ത് താമസിച്ചു വരുകയായിരുന്നു. കോട്ടയം ജില്ലാ പോലീസ് മേധാവി എസ്. ഹരിശങ്കറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡിവൈഎസ്പി എസ്. മധുസൂദനൻ, സ്റ്റേഷൻ ഹൗസ് ഓഫീസർ അജി ചന്ദ്രൻ നായർ, എസ്ഐ കെ.ഒ. സന്തോഷ് കുമാർ, ഏഎസ്ഐ സുരേഷ് ബാബു, സിപിഒമാരായ അഭിലാഷ്, നവാസ്, ജോബി എന്നിവരാണ് അറസ്റ്റിന് നേതൃത്വം നൽകി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു.