മാഡ്രിഡ്: പതിനാലുകാരിയെ മാനഭംഗപ്പെടുത്തിയ കേസില്‍ പ്രതികളെ കുറ്റവിമുക്തരാക്കിയ സംഭവത്തെത്തുടര്‍ന്ന് സ്പെയിനില്‍ പ്രതിഷേധം. പ്രതികള്‍ക്കെതിരേ സ്പാനീഷ് കോടതി മാനഭംഗക്കേസ് ചുമത്താത്തതാണു പ്രതിഷേധത്തിനു കാരണം.
മാനഭംഗക്കേസില്‍ പ്രതികള്‍ക്കു 15 മുതല്‍ 20 വര്‍ഷം വരെ തടവ് ലഭിക്കും. മദ്യലഹരിയില്‍ അബോധാവസ്ഥയിലായ 14 കാരിയെയാണ് അഞ്ചുപേര്‍ ചേര്‍ന്ന് മാനഭംഗപ്പെടുത്തിയത്. പെണ്‍കുട്ടി അബോധാവസ്ഥയില്‍ ആയതിനാല്‍ മാനഭംഗം തെളിയിക്കാന്‍ സാധിക്കില്ലെന്നു ചൂണ്ടിക്കാട്ടിയാണു കോടതി പ്രതികള്‍ക്ക് എതിരേ ദുര്‍ബലമായ വകുപ്പുകള്‍ ചുമത്തിയത്.