ചണ്ഡിഗഡ്: ഹരിയാനയിലെ ഫത്തേഹാബാദിൽ ശിഷ്യകളെ പീഡിപ്പിച്ച ആൾദൈവം അറസ്റ്റിൽ. ഫത്തേഹാബാദിലെ അമർപുരി ആശ്രമത്തിലെ സ്വയംപ്രഖ്യാപിത ആൾദൈവം അമർ പുരിയാണ് അറസ്റ്റിലായത്.
ഇയാൾ ശിഷ്യകളെ പീഡിപ്പിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ ആശ്രമത്തിൽനിന്നും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ അമർ പുരിയെ അഞ്ചു ദിവസം പോലീസ് കസ്റ്റഡിയിൽവിട്ടു.