ന്യൂഡൽഹി: പോക്സോ നിയമ ഭേദഗതി ബിൽ ലോക്സഭ പാസാക്കി. കുട്ടികൾക്കെതിരെ ലൈംഗിക അതിക്രമം നടത്തുന്നവർക്ക് വധശിക്ഷ നൽകുന്നതാണ് ബിൽ.ബിൽ നേരത്തെ രാജ്യസഭ പാസാക്കിയിരുന്നു. കേന്ദ്ര വനിതാ ശിശുക്ഷേമമന്ത്രി സ്മൃതി ഇറാനി അവതരിപ്പിച്ച ബിൽ സഭ ഐകകണ്ഠേന പാസാക്കുകയായിരുന്നു.
പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്നതാണ് ബില്‍. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നത് അടക്കമുള്ള കുറ്റകൃത്യങ്ങളില്‍ ശിക്ഷ കര്‍ശനമാക്കുന്നതാണ് പോക്സോ ഭേദഗതി ബില്‍.
ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ തടയുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ബിൽ അവതരിപ്പിച്ച മന്ത്രി സ്മൃതി ഇറാനി അവകാശപ്പെട്ടു.