ബദിയഡുക്ക: എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ വീട്ടില്‍ ജോലിക്കു നിര്‍ത്തുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ പ്രവാസിക്കും ഭാര്യയ്ക്കുമെതിരേ ബദിയഡുക്ക പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു. പെൺകുട്ടിയെ വീട്ടു ജോലിക്കുനിര്‍ത്തിയ മാതാവിനെതിരേ ജുവനൈല്‍ ആക്ട് പ്രകാരവും കേസെടുത്തു.
അബൂബക്കര്‍(46)ഭാര്യ സുഹ്റാബി (39)എന്നിവര്‍ക്കെതിരേയാണ് പോക്സോ നിയമപ്രകാരം കേസെടുത്തത്. പതിമൂന്നു കാരിയായ പെണ്‍കുട്ടിയെ 2015 മുതലാണ് പ്രവാസിയുടെ വീട്ടില്‍ ജോലിക്കാരിയാക്കിയത് .
ഇതിനിടയില്‍ അബൂബക്കര്‍ വിദേശത്തിനിന്നെത്തി പെണ്‍കുട്ടിയെ ശാരീരികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് ചൈല്‍ഡ് ലൈന്‍ ബദിയടുക്ക പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. സുഹ്റാബി പെണ്‍കുട്ടിയെ ഉപദ്രവിച്ചതായും പരാതിയില്‍ പറയുന്നു.
കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയംതോന്നിയ സ്കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈനിനെ വിവരമറിയിക്കുകയും കുട്ടിയുടെ മൊഴിയെടുത്തപ്പോഴാണ് ദമ്പതികളുടെ പീഡന വിവരം പുറത്തായത്. പെണ്‍കുട്ടിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി.