കരിക്കോട്ടക്കരി: വീട്ടില്‍ ജോലിക്കു നിന്ന 16കാരിയായ ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വീട്ടുടമയെ പോലീസ് അറസ്റ്റ് ചെയ്തു. കെ.ഫിലിപ്പിനെയാണ് ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തില്‍ അറസ്റ്റ് ചെയ്തത്.
വീട്ടില്‍ കുട്ടിയെ നോക്കാന്‍ നിർത്തിയ പെണ്‍കുട്ടിയെ കാണാനില്ലെന്ന വീട്ടുടമയുടെ തന്നെ പരാതിയാണ് പീഡനം പുറത്തറിയാൻ ഇടയാക്കിയത്. കഴിഞ്ഞ ദിവസം രാത്രി പെണ്‍കുട്ടിയെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി ഫിലിപ്പ് കരിക്കോട്ടക്കരി പോലീസില്‍ പരാതി നല്കി.
പോലീസ് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടി സ്വന്തം വീട്ടില്‍ തിരിച്ചെത്തിയതായി കണ്ടെത്തി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഫിലിപ്പ് തന്നെ നിരന്തരം പീഡിപ്പിക്കുന്നതായും ഇതില്‍ ഭയന്ന് താന്‍ വീട്ടിലേക്ക് ഓടിരക്ഷപ്പെടുകയായിരുന്നുവെന്നും പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കുകയായിരുന്നു.
തുടര്‍ന്നാണ് ഫിലിപ്പിനെ അറസ്റ്റ് ചെയ്തത്. ഓട്ടോറിക്ഷാ ഡ്രൈവറാണ് ഫിലിപ്പ്. പോക്സോ നിയമപ്രകാരം കേസെടുത്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു.