തളിപ്പറമ്പ്: തടവിൽ കഴിയുന്ന മാവോയിസ്റ്റ് നേതാവിന്റെ മകളെ പീഡിപ്പിച്ച യുവാവിനെതിരേ പരിയാരം മെഡിക്കൽ കോളജ് പോലീസ് കേസെടുത്തു. ചെന്പേരി സ്വദേശി രജീഷ് പോളിനെതിരേയാണ് കേസെടുത്തത്.
കഴിഞ്ഞവർഷം ഓഗസ്റ്റ് ഒന്നിനാണ് പിലാത്തറയിലെ വാടകവീട്ടിൽ വച്ച് ചെമ്പേരി സ്വദേശിയായ രജീഷ് പോൾ തന്നെ പീഡിപ്പിച്ചെന്ന് പെൺകുട്ടി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തിയത്. നേരത്തെ പാലക്കാട് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് സംഭവം നടന്നത് പരിയാരം സ്റ്റേഷൻ പരിധിയിലെ പിലാത്തറയിലെ വാടകവീട്ടിലായതിനാലാണ് ഇവിടേക്ക് റഫർ ചെയ്തത്.
സംഭവത്തിൽ പരിയാരത്ത് പുതുതായി എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പരാതിക്കാരിയായ പെൺകുട്ടി ഇപ്പോൾ നാട്ടിലില്ല. പരിയാരം പ്രിൻസിപ്പൽ എസ്ഐ വി.ആർ. വിനീഷ് പരാതിക്കാരിയുമായി ബന്ധപ്പെട്ടെങ്കിലും അവധിക്ക് നാട്ടിലെത്തുന്പോൾ പോലീസുമായി ബന്ധപ്പെടാമെന്ന മറുപടിയാണ് ലഭിച്ചത്. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തലും മെഡിക്കൽ പരിശോധനയും കഴിഞ്ഞാൽ മാത്രമേ തുടർനടപടികൾ സ്വീകരിക്കാനാകൂവെന്ന് പോലീസ് പറഞ്ഞു.