കോട്ടയം: വീട്ടമ്മയെ പീഡിപ്പിച്ച ശേഷം നഗ്ന ഫോട്ടോയും വീഡിയോയും മകളുടെ മൊബൈൽ ഫോണിലേക്ക് അയച്ചുകൊടുത്ത മേസ്തിരി പ്പണിക്കാരനെ പോലീസ് അറസ്റ്റു ചെയ്തു. കറുകച്ചാൽ പോലീസാണ് കൊടുങ്ങൂർ സ്വദേശിയായ ഷെമീറിനെ (38) അറസ്റ്റു ചെയ്തത്.
മേസ്തിരി പണിക്കാരനായ ഷെമീറിനൊപ്പം ജോലി ചെയ്യുന്ന വീട്ടമ്മയെ കുമളിയിൽ കൊണ്ടു പോയി പീഡിപ്പിച്ച ശേഷം നഗ്ന ഫോട്ടോയും വീഡിയോയും ഇയാൾ, മകളുടെ മൊബൈൽ ഫോണിലേക്ക് അയച്ചു കൊടുത്തു എന്നാണ് പരാതി.
ഒരു വർഷം മുൻപാണ് പീഡനം നടന്നത്. പിന്നീട് ഇയാൾ പലതവണ വീട്ടമ്മയെ വശീകരിക്കാൻ ശ്രമിച്ചെങ്കിലും അവർ അകന്നു. ഇതോടെയാണ് മേസ്തിരി വീട്ടമ്മയുടെ പഴയ നഗ്ന ഫോട്ടോയും വീഡിയോയും മകളുടെ മൊബൈൽ ഫോണിലേക്ക് അയച്ചു കൊടുത്തത്.
കഴിഞ്ഞ ശനിയാഴ്ചയാണ് മകളുടെ ഫോണിലേക്ക് അമ്മയുടെ നഗ്ന ഫോട്ടോയും മറ്റും എത്തിയത്. ഇതോടെ വീട്ടമ്മ പോലീസിൽ പരാതി നല്കുകയായിരുന്നു. പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും.