പാലക്കാട്: എട്ടു വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച അയൽവാസിയെ അറസ്റ്റ് ചെയ്തു. വാളയാറിലാണ് സംഭവം. അയൽവാസിയായ അന്‍പത്തഞ്ചു വയസുകാരനാണ് പിടിയിലായത്. രണ്ടാഴ്ച മുന്‍പാണ് കേസിനാസ്പദമായ സംഭവം. മാതാപിതാക്കൾ പോലീസിൽ നല്കിയ പരാതിയെ തുടർന്ന് പോലീസ് പ്രതിയെ അന്വേഷിച്ചുവരികയായിരുന്നു.
ഇതിനിടെ ഇയാൾ ആത്മഹത്യാകുറിപ്പ് തയ്യാറാക്കി സ്ഥലം വിടാൻ ശ്രമിക്കുന്നതിനിടെയാണ് ഇന്നു പുലർച്ചെ പോലീസ് അറസ്റ്റ് ചെയ്തത്. പോക്സോ നിയമപ്രകാരമാണ് പോലീസ് കേസെടുത്തത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ദളിത് സഹോദരിമാരുടെ പീഡനത്തെ തുടർന്നുള്ള ആത്മഹത്യക്കു ശേഷം വാളയാറിൽ വീണ്ടും പീഡനസംഭവമുണ്ടായത് ഏവരേയും ഞെട്ടിച്ചിരിക്കുകയാണ്.