കൊച്ചി : വീട്ടമ്മയെ വിദേശത്തേക്ക് ജോലിക്കായി കൊണ്ടുപോയി ശാരീരികവും മാനസികവുമായി പീഡിപ്പിക്കുകയാണെന്നും ഇവരെ തിരിച്ചു നാട്ടിലെത്തിക്കാന്‍ നടപടി വേണമെന്നും ആവശ്യപ്പെട്ട് പ്രവാസി ലീഗല്‍ സെല്‍ നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിന്റെ നിലപാടു തേടി. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ എട്ടിനാണ് 25,000 രൂപ ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്ത് മട്ടാഞ്ചേരി സ്വദേശിനിയായ വീട്ടമ്മയെ ദുബായിലേക്ക് ഒരു സംഘം കൊണ്ടുപോയത്.
ദുബായില്‍ നിന്ന് ഇവരെ കാര്‍ മാര്‍ഗം ഒമാനിലെത്തിച്ച് ഒരു അറബിക്ക് 2.75 ലക്ഷം രൂപയ്ക്ക് വിറ്റെന്ന് ഹര്‍ജിയില്‍ പറയുന്നു. അവിടെ ക്രൂരമായ പീഡനങ്ങള്‍ക്കാണ് ഇവര്‍ ഇരയാകുന്നതെന്ന് വീട്ടുകാര്‍ പ്രവാസി ലീഗല്‍ സെല്‍ മുഖേന നല്കിയ ഹര്‍ജിയില്‍ പറയുന്നു.
ഇവരെ നാട്ടിലെത്തിക്കാന്‍ നോര്‍ക്ക റൂട്ട്സ്, വിദേശകാര്യ മന്ത്രാലയം, ഒമാനിലെ ഇന്ത്യന്‍ എംബസി എന്നിവിടങ്ങളില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. ഈ സാഹചര്യത്തില്‍ ഹൈക്കോടതി ഇടപെടണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.